Monday, January 24, 2011

നാടിന്റെ 'നന്മയ്ക്ക് ' ഗ്രാമീണ കൂട്ടായ്മ
കുറ്റൂര്‍ : വനിയംതോദ് മൈക്രോ വാട്ടര്ഷേട്ട്ടിലെ സ്വാശ്രയ സംഘമായ നന്മ പ്രവര്‍ത്തിച്ചു  തുടങ്ങിയ സമയം മുതല്‍ക്കു തന്നെ സാമൂഹ്യ വികസന പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധപിടിച്ചുപറ്റി. അന്ജനപുഴ പ്രദേശത്തെ വരള്‍ച്ചയെ ചെരുക്കുനതിനു വേണ്ടി വേനല്‍കാലത്ത്‌ കുറ്റൂര്‍ പുഴയ്ക്കു കുറുകെ ഒരു നാടന്‍ ചിറ  നിര്‍മിച്ചു. മണല്‍ ചാക്കുകള്‍ നിരത്തി മരത്തടികള്‍ കൊണ്ട് തൂണുകള്‍ നാട്ടിയാണ് നിര്‍മ്മിച്ചത്‌ . ചിറയില്‍ ഒന്നര മീറ്ററോളം വെള്ളം ഉയര്‍ത്താന്‍  സാധിച്ചത് സമീപ പ്രദേശത്തെ കിണറുകളില്‍ ഒരു പടയോളം വെള്ളം ഉയര്‍ത്താന്‍ ഇടയായി . ചിറ നിര്മിക്കുനതിനു വേണ്ടി രണ്ടായിരത്തോളം രൂപ ചെലവ് വന്നു അത് സംഘത്തിന്റെ പ്രവര്‍ത്തന ഫണ്ടില്‍നിനും കണ്ടെത്തി.
നന്മയുടെ കാര്യാലയം, അന്ജനപുഴ    
   നാടിന്റെ നമയ്ക്കായ്‌ മുന്നില്‍ നില്‍ക്കുന്ന നന്മ സ്വാശ്രയ സംഘം വളര്‍ച്ചയുടെ പടവുകള്‍ താണ്ടുകയാണ് 

No comments:

Post a Comment