Saturday, February 5, 2011

കാരുണ്യ സ്പര്‍ശം 
അന്ജനപുഴ: വനിയംതോദ് മൈക്രോ വാട്ടെര്ഷേടിലെ കാരുണ്യ സ്വാശ്രയ സംഘം ശ്രീമതി. പ്രിയ വിജയന്റെ നേതൃത്വത്തില്‍ വളര്‍ച്ചയുടെ പടവുകള്‍ താണ്ടുകയാണ്. റിവോള്‍വിംഗ് ഫണ്ടും സംഘത്തിന്റെ നിക്ഷേപവും ഉപയോഘിച്ചുകൊണ്ട്‌ കൊപ്ര ഡ്രയര്‍ സ്ഥാപിച്ചു. 60000 രൂപ മുതല്‍ മുടക്കിയാണ് നിര്‍മ്മിച്ചത്‌. സമീപ പ്രദേശത്ത് നിന്നും തേങ്ങകള്‍ വിലയ്ക് വാങ്ങി മഴക്കാലത്ത്‌ ഡ്രയര്‍ ഉപയോഗിച്ചും വേനലില്‍ വെയില്‍ കൊള്ളിച്ചും ഉണക്കി എടുക്കുന്നു.
കൊപ്ര ദ്രയെര്‍



 
വേനലില്‍ കൊപ്ര ടെറസ്സിന്റെ മുകളില്‍ 









             കൂടാതെ കാരുണ്യ സ്വാശ്രയ സംഘം തട്ട്യേരി ഭാഗത്ത്‌ സ്ഥലം പാട്ടത്തിനെടുത് 500 വാഴ നാട്ടു കൃഷി തുടങ്ങിയിരിക്കുന്നു. വാഴകള്‍ നല്ല വളര്‍ച്ച കൈവരിച്ചു. വാഴയിലെ കൃഷി പണികള്‍ സംഘം ചേര്‍ന്ന് നടതുനത് കൊണ്ട് ബുദ്ധിമുട്ട് തോന്നുനില്ല എന്ന് സംഘത്തിലെ അംഗങ്ങള്‍ പറയുകയുണ്ടായി.

കാരുണ്യ സംഘത്തിന്റെ വാഴത്തോട്ടം
               ഒരു സ്വാശ്രയ സംഘം എന്ന നിലയ്ക്ക്  സാമൂഹ്യ , സാംസ്‌കാരിക, ആരോഗ്യ മേഘലകളില്‍ ഇടപെട്ടു കൊണ്ട് സംഘ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ട് പോകുന്നു.
 

Monday, January 24, 2011

നാടിന്റെ 'നന്മയ്ക്ക് ' ഗ്രാമീണ കൂട്ടായ്മ
കുറ്റൂര്‍ : വനിയംതോദ് മൈക്രോ വാട്ടര്ഷേട്ട്ടിലെ സ്വാശ്രയ സംഘമായ നന്മ പ്രവര്‍ത്തിച്ചു  തുടങ്ങിയ സമയം മുതല്‍ക്കു തന്നെ സാമൂഹ്യ വികസന പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധപിടിച്ചുപറ്റി. അന്ജനപുഴ പ്രദേശത്തെ വരള്‍ച്ചയെ ചെരുക്കുനതിനു വേണ്ടി വേനല്‍കാലത്ത്‌ കുറ്റൂര്‍ പുഴയ്ക്കു കുറുകെ ഒരു നാടന്‍ ചിറ  നിര്‍മിച്ചു. മണല്‍ ചാക്കുകള്‍ നിരത്തി മരത്തടികള്‍ കൊണ്ട് തൂണുകള്‍ നാട്ടിയാണ് നിര്‍മ്മിച്ചത്‌ . ചിറയില്‍ ഒന്നര മീറ്ററോളം വെള്ളം ഉയര്‍ത്താന്‍  സാധിച്ചത് സമീപ പ്രദേശത്തെ കിണറുകളില്‍ ഒരു പടയോളം വെള്ളം ഉയര്‍ത്താന്‍ ഇടയായി . ചിറ നിര്മിക്കുനതിനു വേണ്ടി രണ്ടായിരത്തോളം രൂപ ചെലവ് വന്നു അത് സംഘത്തിന്റെ പ്രവര്‍ത്തന ഫണ്ടില്‍നിനും കണ്ടെത്തി.
നന്മയുടെ കാര്യാലയം, അന്ജനപുഴ    
   നാടിന്റെ നമയ്ക്കായ്‌ മുന്നില്‍ നില്‍ക്കുന്ന നന്മ സ്വാശ്രയ സംഘം വളര്‍ച്ചയുടെ പടവുകള്‍ താണ്ടുകയാണ് 

Sunday, January 23, 2011

പാറതോടിന്റെ ചൈതന്യം 
ടാംകുന്നു :കടാംകുന്നു മൈക്രോ വാട്ടെര്ശേട്ടിലെ ചൈതന്യ സ്വാശ്രയ സംഘം വികസന പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ഉറപ്പിച്ചു കഴിഞ്ഞു. മാതമംഗലം - പഠിച്ചാല്‍ റോഡില്‍ പരതോടില്‍ ഒരു ബസ്‌ കാത്തിരിപ്പു കേന്ദ്രവും ബസ്‌ സമയ വിവര പട്ടികയും സ്ഥാപിച്ചു . 
ബസ്‌ കാത്തിരിപ്പു കേന്ദ്രത്തില്‍ പ്രസിഡണ്ട്‌ വി എന്‍ ജ്യോതി 
വാഹനം പുഴയില്‍ ഇറക്കി കഴ്കുന്നത് നിരോധിച്ചുകൊണ്ടുള്ള അറിയപ്പ് 
കൂടാതെ ഒട്ടേറെ സാമൂഹ്യ വികസന പ്രവര്‍ത്തനങ്ങള്‍ ചൈതന്യ സ്വാശ്രയ സംഘം പാറത്തോട് ഭാഗത്ത്‌ നടത്തിവരുന്നുണ്ട് പെടെന തോടില്‍ വാഹനമിറക്കി കഴുകുന്നത് തടഞ്ഞു കൊണ്ടുള്ള ഒരു ബോര്‍ഡ് സ്ഥാപിച്ചുകൊണ്ട് പുഴ മലിനമാക്കുനത് തടയാന്‍ സാധിച്ചു.

                      കൂടാതെ സംഘ പ്രവര്‍ത്തനങ്ങളിലൂടെ സംഘ ശക്തിയും നിക്ഷേപവും വര്‍ധിപ്പിച്ചു കൊണ്ട് സാമ്പത്തിക ഇടപാടുകള്‍ നല്ലരീതിയില്‍ കൈകാര്യം ചെയ്യൂന്നൂ. പരതോടില്‍ ഈ സംഘം ചൈതന്യം ചോരിയുകയാണ്.
       



Saturday, January 15, 2011

തണല്‍ തേടുന്നവര്‍
കുറ്റൂര്‍ :കരിയപള്ളി മൈക്രോ വാട്ടെര്ശേടില്‍ തെളീക്കപെട്ട സാങ്കേതിക വിദ്യയുടെ പ്രയോഗം എന്ന പദ്ധതിയില്‍ 50 % സബ്സിഡി നിരക്കില്‍ വൃക്ഷ തൈകളുടെ വിതരണം നടത്തി. വാറെര്ശേദ് അസോസിയേഷന്‍ ഗുന്നബോക്തക്കളില്‍ നിന്നും 50 % പിരിചെടുതുകൊണ്ട് ജില്ല അഗ്രികല്ടുരല്‍ ഫമില്‍നിന്നും തൈകള്‍ കൊണ്ടുവരികയുണ്ടായി.  50 % തുക അസോസിയേഷന്‍ തീര്മാനമെടുത്തു കൂട്ടിച്ചേര്‍ത്തു  പദ്ധതി നടപ്പിലാക്കി. അന്തര്‍ ദേശിയ വനവര്‍ഷ ആരംഭത്തില്‍ തന്നെ ഇതിനു മുതിരുനത് അസോസിയേഷനില്‍ ഊര്‍ജം പകര്ന്നൂ. മാവു, പ്ലാവ്, മന്ഗോസ്ടിന്‍, സപ്പോട്ട, രംബൂട്ടന്‍ എന്നിവയുടെ തൈകള്‍ വിതരണം ചെയ്തു .
വിതരണത്തിന് വന്ന  തൈകള്‍ 
                                                                                                                                            
വാറെര്ശേദ് അസോസിയേഷന്‍ പ്രസിഡണ്ട്‌ തായ്‌ നല്‍കി ഉധ്ഗാധനം നിവഹിക്കുന്നു 

Saturday, January 8, 2011

ശീതം കൊയ്യാന്‍: ശീത കാല പച്ചക്കറി കൃഷി 
കുറ്റൂര്‍ : തുമ്പതടം ഉപ നീര്ര്തടത്തില്‍ ആറു മൈക്രോ വാടെര്ശേടുകളിലായി  കേബെജ് - കോളി ഫ്ലവര്‍ തൈകള്‍ വിതരണം ചെയ്യ്തു.   അമ്പതിനായിരത്തോളം തൈകള്‍ വിവിധ സംഗങ്ങളില്‍ വിതരണം നടത്തി. പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രം തയ്യാറാക്കിയ തൈകള്‍ പുതിയ സങ്ങേതിക വിദ്യയുടെ പരിചയപെടുത്തല്‍ എന്ന പദ്ധതിയില്‍ ഉള്‍പെടുത്തി ചെയ്യുകയായിരുന്നു. 
                 വിതരണത്തിന് എത്തിയ തൈകള്‍ അപേക്ഷ നല്‍കിയവര്‍ കൈപട്ടുകയും മുന്‍കൂട്ടി തയ്യാറാക്കിയ സ്ഥലത്ത് നടുകയും ചെയ്തു. മഴ ശീത കാലത്തും തുടരുന്നത് കൃഷിയെ ചെറിയതോതില്‍ സാരമായി ബാധിച്ചു.






            കൃഷി സ്ഥലം പരിശോധിച്ചതില്‍ പുഴു ശല്യം വര്‍ധിച്ചുവരുന്നതായി കാണുന്നു, കൂടാതെ തുള്ളന്‍ തൈകളുടെ തണ്ട് മുറിക്കുകയും ചെയ്യുന്നതായി കാണാന്‍ സാധിച്ചു. കര്‍ഷകരുടെ അഭിപ്രായത്തില്‍ ഒച്ചും, ഓന്തും തൈകള്‍ നശിപ്പിക്കുന്നതായി കാണാനും സാധിച്ചു. 


               ജൈവകൃഷി രീതിയിലൂടെ ജൈവ കീടനാശിനികളുടെ പ്രയോഗം മുറയ്ക്ക് ചെയ്യുന്ന കര്‍ഷകര്‍ ഒചിനെതിരായി ഉപ്പുപയോഗിക്കുന്നു കൂടാതെ പുകയിലകശയം തളിച്ചുകൊണ്ട് പുഴുഷല്യവും കുറച്ചു.


                        പന്നിയ്യൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രത്തില്‍ നിന്നും പരിസീലനം ലഭിച്ച കര്‍ഷകര്‍ തൈകളുടെ വളര്‍ച്ച സസൂക്ഷ്മം നിരീക്ഷിക്കുന്നു. കേബെജ് തൈകള്‍ നല്ലരീതിയില്‍ വളര്‍ച്ച കാണിക്കുമ്പോള്‍ കോളി ഫ്ലവര്‍ തൈകള്‍ വളര്‍ച്ച സുഗകരമായ രീതിയിലല്ല എന്ന് കര്‍ഷകര്‍ വിലയിരുത്തുന്നു.  പന്നിയ്യൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രത്തില്‍നിന്നും, എരമം -കുറ്റൂര്‍, പെരിങ്ങോം-വയക്കര കൃഷിഭവനില്‍ നിന്നും കൃഷിരീതിയുടെ നിര്‍ദേശങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു. ഇത് കൂടുതല്‍ കര്‍ഷകര്‍ക്ക് പ്രചോധനമെകുന്നു.


         അസോസിയേഷന്റെ നിര്‍ദേശവും സെക്രട്ടറിമാരുടെ സമയബന്ധിതമായ പരിശോധനയും കൃഷിയില്‍ കര്‍ഷകര്‍ക്ക് ആത്മവിശ്വാസം വളര്‍ത്തുന്നു.
            പി.ഐ.എ , ഡി.എന്‍.എ യുടെ നിര്‍ദേശങ്ങള്‍ കര്‍ഷകര്‍ക്ക് ആഹ്ലാദം പകരുന്നുട്ട്. കൃഷി ആത്മാവില്‍ പധിഞ്ഞവര്‍ മണ്ണിനെ മനമറിഞ്ഞു ഒരുക്കുകയാണ് നല്ല നാളയെ വരവേല്‍കാന്‍ ...................................

Monday, January 3, 2011

യാത്രക്കാരുടെ  ശ്രദ്ധയ്ക്ക്  
കുറ്റൂര്‍ : വനിയംതോടു മൈക്രോ വാട്ടെര്ഷേടിലെ കൈരളി സ്വാശ്രയ സംഘം കുറ്റൂര്‍ -വെല്ലോര റോഡില്‍ പറകടവില്‍ 13500 രൂപ മുതല്‍ മുടക്കി   ഒരു ബസ്‌ കാത്തിരിപ്പു കേന്ദ്രം നിര്‍മിച്ചു . സംഘം പ്രദേസികമായി നടത്തിയ കുരിയില്‍ നിന്നും ലഭിച്ച തുക ഉപയോഗിച്ചാണ്‌ കാത്തിരിപ്പു കേന്ദ്രം നിര്‍മ്മിച്ചത്‌ .മുന്‍  ഗ്രാമപഞ്ചായത്  പ്രസിഡണ്ട്‌ ശ്രീ .കെ. കുഞ്ഹപ്പന്‍ ഉത്ഗടനം നിര്‍വഹിച്ചു. ഇത് പാറക്കടവ്  ഭാഗത്തെ യാത്രകര്‍ക്ക് വളരെ ഗുണ കരമായിരിക്കുകയാണ്.  ഈ പ്രദേസത്തെ സാമൂഹ്യ - വികസന പ്രവര്‍ത്തനങ്ങളില്‍ സജീവ സനിദ്യം അടയാളപെടുത്തി കൈരളി സ്വാശ്രയ സംഗം മുന്നേറുകയാണ്.        

Sunday, January 2, 2011

ടി.കെ. ബ്രോയിലര്‍ ചികെന്‍സ് 
കുറ്റൂര്‍: വനിയംതോദ് മൈക്രോ വാട്ടെര്ഷേടിലെ  'ഗ്രാമിക' ഉപയോക്തെരു സംഗം രേവോല്‍വിംഗ് ഫണ്ട്‌ ഉപയോഗിച്ച് ഇറച്ചി കോഴികളെ വളര്‍ത്തുന്ന ഒരു യൂനിറ്റ് സ്ഥാപിച്ചു. 35000 /- രൂപ അടങ്കല്‍ തുക വരുന്ന പദ്ധതി തയ്യാറാക്കി സമര്‍പിച്ചാണ്  യൂനിറ്റ് തുടങ്ങിയത് . ഒരു സമയത്ത് 100 ഓളം കോഴി കുഞ്ഞുന്കളെ കൊണ്ടുവന്നു വളര്‍ത്തി അവസ്യകര്‍ക്ക് നല്‍കുന്നു.
കൂടുതല്‍ ഒടറുകള്‍ ഒരുമിച്ചു വന്നാല്‍ ലാഭകരമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് ശ്രീമതി. ശൈലജ നാരായണന്‍ സാക്ഷ്യപെടുത്തുന്നു.
കൊഴിതീറ്റയുടെ വിലവര്ധനവ്‌  ഈ മേഗളയെ ക്ഷീനിപിക്കുന്നു. എന്ന് ശൈലജ വിലയിരുത്തുന്നു. ഭര്‍ത്താവിന്റെ വരുമാനതോടോപ്പോം ഒരു ചെറിയ സമ്പാദ്യം വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുനതാണെന്ന് അഭിപ്ര്യപെട്ടു.
                ശ്രീമതി. ശൈലജയുടെ പ്രവര്‍ത്തനം മറ്റു ഗ്രൂപുകള്‍ക്ക് പ്രചോധനമാവുകയാണ്. ഇറച്ചി കോഴി വളര്തുന്നതിലേക്ക് സാദ്ധ്യതകള്‍ ആരാഞ്ഞുകൊണ്ട്‌ ഗ്രൂപങ്ങങ്ങള്‍ എത്തി തുടങ്ങിയിരിക്കുന്നു.